Latest News

എംഎല്‍എ ഇടപെട്ടു; മാള സബ്ട്രഷറിയ്ക്കു മുന്നിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ 10 ലക്ഷം വകയിരുത്തി

എംഎല്‍എ ഇടപെട്ടു; മാള സബ്ട്രഷറിയ്ക്കു മുന്നിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ 10 ലക്ഷം വകയിരുത്തി
X

മാള: മാള സബ്ട്രഷറിക്ക് മുമ്പിലെ കെ കെ റോഡില്‍ മഴവെള്ളം കെട്ടുന്നത് ഒഴിവാക്കാനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം നല്‍കി ടെന്റര്‍ നടപടികള്‍ ആരംഭിച്ചു. എംഎല്‍എ, വി ആര്‍ സുനില്‍കുമാറിന്റെ ഇടപെടലോടെയാണ് വെള്ളക്കെട്ട് പ്രശ്‌നത്തിന് മോചനമായത്.

ട്രഷറിയ്ക്കു മുന്നില്‍ കാന നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അന്നമനട ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്ക് ട്രഷറി ഓഫീസര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കെ കെ റോഡിന്റെ ടാറിംഗ് നടത്തുന്നതിനൊപ്പം ട്രഷറിക്ക് മുന്നിലെ റോഡില്‍ നിന്നും വെള്ളം ഒഴുകിപ്പോയിരുന്ന കാന കോണ്‍ക്രീറ്റിട്ട് മൂടുകയാണ് ജില്ലാ പഞ്ചായത്ത് ചെയ്തത്.

ഇതിനെതിരേ പൊതുപ്രവര്‍ത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. പരാതിയില്‍ നടപടി വൈകിയതോടെ അദ്ദേഹം നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും വിഷയം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എം എല്‍ എയാണ് വിഷയത്തില്‍ ഇടപെട്ട് അടിയന്തിരമായി വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ അവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോണ്‍ക്രീറ്റ് ഇട്ടു മൂടിയത് പൊളിച്ചുമാറ്റി കാന നിര്‍മിക്കാന്‍ 10 ലക്ഷം വകയിരുത്തി ടെന്‍ഡര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it