ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ ദുരുപയോഗം; 28 വ്യാപാരസ്ഥാപനങ്ങളില്‍ ക്രമക്കേട്
BY BRJ13 Dec 2021 8:28 AM GMT
X
BRJ13 Dec 2021 8:28 AM GMT
തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന. ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫിസര്‍മാരും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും സംയുക്തമായി പരിശോധന നടത്തി.
വിവിധ പ്രദേശങ്ങളിലായി 87 കടകളില്‍ നടത്തിയ പരിശോധനയില്‍ 28 വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. അനധികൃതമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ 7 പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു.
ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMT