Latest News

കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍
X
കൊല്ലം: കുണ്ടറയില്‍ കാണാതായ യുവാവിനെ വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ നേടുമ്പന സ്‌റ്റേഡിയം ജങ്ഷന് സമീപത്തെ തോട്ടിലാണ് സുരേഷ് (36) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.


ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് പോയ സുരേഷ് തിങ്കളാഴ്ച്ചയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ കുടുംബം കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുള്ള തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്.




Next Story

RELATED STORIES

Share it