നര്‍കോട്ടിക്ക് ജിഹാദ് പ്രശ്നം രൂക്ഷമാക്കുന്നത് തീവ്രവാദികളെന്ന് മന്ത്രി വിഎന്‍ വാസവന്
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നര്‍കോട്ടിക്ക് ജിഹാദ് പ്രശ്നം തീവ്രവാദികളാണ് രൂക്ഷമാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്. ഭൂരിപക്ഷ തീവ്രവാദമായാലും നൂനപക്ഷ തീവ്രദമായാലും സര്‍ക്കാര്‍ ശക്തമായി നേരിടും. സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇടപെട്ടുവെന്നും അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായാരുന്നു മന്ത്രി.
ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമായിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല എത്തിയത്. വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ല. നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണ് പാലാ ബിഷപ്പ്. അദ്ദേഹം ഒരു പരാതിയും പറഞ്ഞില്ല. സമവായ ചര്‍ച്ചയുടെ സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT