Latest News

വിദേശത്ത് വച്ച് മരിച്ച പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ നിതിന്‍ ചന്ദ്രന്റെ വീട് മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു

വിദേശത്ത് വച്ച് മരിച്ച പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ നിതിന്‍ ചന്ദ്രന്റെ വീട് മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു
X

കോഴിക്കോട്: ഹൃദയാഘാതം മൂലം വിദേശത്തു മരിച്ച പ്രവാസി സാമൂഹ്യപ്രവര്‍ത്തകന്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശി മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ നിതിന്‍ ചന്ദ്രന്റെ വീട് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു. നിതിന്റെ ഭാര്യയായ ആതിരയെ മന്ത്രിയും ഭാര്യ എം കെ നളിനിയും അവരുടെ വീട്ടില്‍ എത്തി ആശ്വസിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു കൂടെയുണ്ടായിരുന്നു.

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് പെട്ടുപോയ ഗര്‍ഭിണികളെ നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി സുപ്രിംകോടതിയെ സമീപിച്ചവരാണ് നിതിനും ഭാര്യ ആതിരയും. ഗര്‍ഭിണിയായ ആതിര വന്ദേഭാരത് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിതിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. സാമൂഹ്യസേവന രംഗത്ത് സജീവമായിരുന്ന നിതിന്‍ കേരള ബ്ലഡ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്ററുമായിരുന്നു. ജൂണ്‍ എട്ടിന് ഷാര്‍ജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നിതിന്റെ മരണം. മൃതദേഹം നാട്ടില്‍ എത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it