- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീപ്രൈമറി സ്‌കൂളുകൾക്ക് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കാൻ 44 കോടി രൂപയുടെ പദ്ധതി: മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ 'സ്റ്റാർസ്' പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകൾക്ക് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിക്കാൻ അനുമതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി 'വർണ്ണ കൂടാരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആകെ 44 കോടി രൂപയാണ് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കുന്നതിന് ചെലവഴിക്കുക.
മുൻ വർഷം സമഗ്രശിക്ഷാ കേരളം വഴി 15 ലക്ഷം രൂപ വീതം അനുവദിച്ച് നടപ്പിലാക്കിയ 42 മാതൃകാ പ്രീ സ്‌കൂളുകൾ, സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ച് നടപ്പിലാക്കിയ 168 ആക്റ്റിവിറ്റി ഏരിയകളോടു കൂടിയ പ്രീ സ്‌കൂളുകൾ എന്നിവയുടെ തുടർച്ചയായാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് പദ്ധതി നടപ്പിലാക്കുന്നത്. കളിയാണ് രീതി, സ്‌നേഹമാണ് ഭാഷ എന്നതാണ് പ്രീ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ കേരളം കൈക്കൊണ്ടിട്ടുള്ള സമീപനം. പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിന് ഉച്ചഭക്ഷണം നൽകുന്ന കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. ടി. എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗേറ്റ്, ഇന്റർലോക്ക് പതിച്ച നടപ്പാത എന്നിവയുടെ ഉദ്ഘാടനവും മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ നയം സർവ്വമേഖലകളിലേക്കും വ്യാപിപ്പിച്ച് കൊണ്ട് കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിവിരുദ്ധ ക്യാമ്പയിൻ രണ്ടാംഘട്ടം സ്കൂൾ തല ക്യാമ്പയിൻ, 2 മില്യൺ ഗോൾ സ്കൂൾ തല കിക്ക് ഓഫ് ഉദ്ഘാടനം എന്നിവ ചേളന്നൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനിൽകുമാർ നിർവഹിച്ചു. പി. ടി. എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ സ്റ്റേജ്, ആൽത്തറ എന്നിവ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി ഷീബ ഉദ്ഘാടനം ചെയ്തു.
ചേളന്നൂർ ബി ആർ സി യുടെ ഇടപെടലിലൂടെ സമഗ്ര ശിക്ഷാ കേരളയിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് പ്രീ പ്രൈമറി വിഭാഗം നവീകരിച്ചത്. വർണശഭളമായ ചിത്രങ്ങൾ വരച്ച ചുമരുകൾ, ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ, കിഡ്സ് പാർക്ക്, ഇന്റർലോക്ക് പതിച്ച നടപ്പാതകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രധാനാധ്യാപിക ടി. പി ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. എസ്. കെ ഡി പി സി ഡോ. എ. കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ മല്ലിക പുനത്തിൽ, കൈതമോളി മോഹനൻ, ജുമൈലത്ത്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ ടി പ്രമോദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സുധാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















