ഇടുക്കിയില്‍ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് പരിക്ക്
BY NSH20 Jan 2023 6:33 AM GMT

X
NSH20 Jan 2023 6:33 AM GMT
ഇടുക്കി: കൊടികുത്തിക്ക് സമീപം വിനോദസഞ്ചാരികളുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയ പാതയില്‍ പെരുവന്താനം- കൊടികുത്തി- ചാമപ്പാറ വളവില്‍ നടന്ന അപകടത്തില്‍ ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് പരിക്കേറ്റു. തേക്കടി സന്ദര്‍ശനത്തിന് ശേഷം തിരികെ തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
50 അടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. താഴെയുള്ള തെങ്ങില്‍ തട്ടിയാണ് വാഹനം നിന്നിരുന്നത്. പിന്നില്‍ വന്ന വാഹനങ്ങളില്‍ നിന്നുള്ളവരും പോലിസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സാരമായി പരിക്കേറ്റ എട്ടുപേരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Next Story
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT