Latest News

വിദ്വേഷ രാഷ്ട്രീയത്തെ പുണര്‍ന്ന് 'മെട്രോമാനും' : ഇ ശ്രീധരന്‍ ബിജെപിയിലേക്ക്

വിദ്വേഷ രാഷ്ട്രീയത്തെ പുണര്‍ന്ന് മെട്രോമാനും : ഇ ശ്രീധരന്‍ ബിജെപിയിലേക്ക്
X
കോഴിക്കോട്: മെട്രോ റെയില്‍ പദ്ധതിയിലൂടെ ശ്രദ്ധേയനായ ഇ ശ്രീധരന്‍ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോടൊപ്പം ചേരുന്നു. വിജയയാത്രയില്‍ വച്ച് ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം മുന്‍കൂട്ടി കണ്ടാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നത്. മല്‍സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രനും, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇ.ശ്രീധരനും വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നാണ് ശ്രീധരന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.




Next Story

RELATED STORIES

Share it