Gulf

യുഎഇയില്‍ മഴ മുന്നറിയിപ്പ്

യുഎഇയില്‍ മഴ മുന്നറിയിപ്പ്
X

ദുബയ്: യുഎഇയില്‍ ശനിയാഴ്ചവരെ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന ദുബയ് നഗരമേഖലയ്ക്ക് മുകളില്‍ കനത്ത മേഘാവൃതാവസ്ഥ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാറ്റിന്റെ ദിശ തെക്കുകിഴക്കില്‍ നിന്ന് വടക്കുപടിഞ്ഞാറോട്ടായി മാറാനിടയുണ്ടെന്നും ചില പ്രദേശങ്ങളില്‍ പെടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നരിയിപ്പുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ചു.

പടിഞ്ഞാറന്‍ മേഖലകളില്‍ ആരംഭിച്ച മഴ അല്‍ ദഫ്ര, അബൂദബി എന്നിവടങ്ങളിലേക്ക് വ്യാപിച്ച് പിന്നീട് വടക്കന്‍ എമിറേറ്റുകളിലേക്കും അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലേക്കും എത്തും. ഇടയ്ക്കിടെ കനത്ത കാറ്റും ഇടിമിന്നലും ചിലയിടങ്ങളില്‍ ആലിപ്പഴമഴയും ഉണ്ടാകാം. രാത്രിയോടെ മേഘാവരണം കുറയുമെങ്കിലും ഇടയ്ക്കിടെ ചെറുതും മിതമായതുമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ചയ്ക്ക് ശേഷം കാലാവസ്ഥ കൂടുതല്‍ സ്ഥിരതയിലേക്ക് മാറുകയും താപനില കുറയുകയും വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും ചെയ്യും.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ രാജ്യത്ത് തുടര്‍ച്ചയായ മഴയാണ് ലഭിക്കുന്നത്. ആദ്യം പടിഞ്ഞാറന്‍ മേഖലകളെയും ദ്വീപുകളെയും ബാധിച്ച മഴ പിന്നീട് അബൂദബി, ദുബയ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതം സാധാരണ നിലയിലാക്കാനും പോലിസ്, മുനിസിപ്പാലിറ്റികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it