മീ ടുവില്‍ കുടങ്ങി രാജ്കുമാര്‍ ഹിരാനി ?

മീ ടുവില്‍ കുടങ്ങി രാജ്കുമാര്‍ ഹിരാനി ?

മുംബൈ: ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരേ മീ ടു പരാമര്‍ശവുമായി സഹപ്രവര്‍ത്തക. 2017ല്‍ രണ്‍ബീര്‍ കപ്പൂറിനെ നായകനാക്കിയ സഞ്ചുവിന്റെ ലൊക്കേഷനുകളില്‍ വച്ച രാജ്കുമാര്‍ ലൈംഗീകമായി തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. സിനിമയില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു എന്ന് പരിചയപ്പെടുത്തിയ യുവതി ഹഫിംങ്ടണ്‍ പോസ്റ്റിലാണ് മീ ടു പരാമര്‍ശം നടത്തിയത്. പീഡനം സംബന്ധിച്ച് സഞ്ചുവിന്റെ കോ പ്രൊഡ്യുസറായിരുന്ന വിധു വിനോദ് ചോപ്രയ്ക്ക് വിശദാംശങ്ങള്‍ ഇമെയില്‍ ചെയ്തിരുന്നെന്നും യുവതി പറയുന്നു. അതേസമയം, ആരോപണത്തെ തള്ളി രാജ്കുമാര്‍ ഹിരാനി രംഗത്തെത്തി. തീര്‍ത്തും തെറ്റാണ് ആരോപണമെന്നും ഇതിലൂടെ വ്യക്തിഹത്യ നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്നാ ബായ് എംബിബിഎസ്, 3 ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രാജ്കുമാര്‍. നാനാ പടേക്കര്‍, അലോക് നാഥ്, സാജിദ് ഖാന്‍ തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളാണ് മീ ടുവില്‍ കുടുങ്ങിയ പ്രമുഖര്‍.

RELATED STORIES

Share it
Top