കേരളം ഇടതുപക്ഷത്തിനൊപ്പമെന്ന് മീഡിയാ വണ്‍ -പൊളിറ്റിക്യു സര്‍വേ
കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ന്ന പ്രവചിച്ച് മീഡിയാ വണ്‍-പൊളിറ്റിക്യൂ സര്‍വേ. എല്‍ഡിഎഫിന് 74-80 സീറ്റും യുഡിഎഫിന് 54-64 സീറ്റുമാണ് പ്രവചനം. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിക്കും.
62 ശതമാനം പേര് ഇടത് ഭരണം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 38 ശതമാനം എതിര്‍ത്തു. പിണറായി വിജയനെ 36 ശതമാനം പേര് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 23 ശതമാനം പേര് ഉമ്മന്‍ചാണ്ടിയെയും പത്ത് ശതമാനം രമേശ് ചെന്നത്തലയെയും ഒരു ശതമാനം ശശി തരൂരിനെയും തിരഞ്ഞെടുത്തു. ഇ ശ്രീധരനെ അനുകൂലിച്ചവര്‍ 3 ശതമാനമായിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേര് ഇടത് ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
140 മണ്ഡലങ്ങളിലായി 14,217 സാംപിളുകളാണ് പരിശോധിച്ചത്. വടക്കന്‍കേരളം, മധ്യകേരളം, തെക്കന്‍ കേരളം, കേരളം എന്നിങ്ങനെ പ്രത്യേകിച്ച് പഠിച്ചു. മാര്‍ച്ച്് 3 മുതല്‍ 13ാം തിയ്യതി വരെയാണ് സാംപിളുകള്‍ ശേഖരിച്ചത്.
ഇതുവരെ പുറത്തുവന്ന ഏഷ്യാനെറ്റ്, ടൈംസ് നൗ സര്‍വേഫലങ്ങളും സമാനമായ പ്രവചനങ്ങളാണ് നടത്തിയത്.
RELATED STORIES
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMT