Latest News

കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങി മായാവതി; ഇന്ന് സോണിയ, രാഹുല്‍ എന്നിവരുമായി ചര്‍ച്ച നടത്തും

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലുകളാണ് കോണ്‍ഗ്രസും ബിഎസ്പിയും തമ്മിലുള്ള മഞ്ഞുരുകാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങി മായാവതി; ഇന്ന് സോണിയ, രാഹുല്‍ എന്നിവരുമായി ചര്‍ച്ച നടത്തും
X

ന്യൂഡല്‍ഹി: എന്‍ഡിഎ വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ ബിഎസ്പി നേതാവ് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാവതിയുടെ ഈ നീക്കം നിര്‍ണായകമായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലുകളാണ് കോണ്‍ഗ്രസും ബിഎസ്പിയും തമ്മിലുള്ള മഞ്ഞുരുകാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലിങ്ങോട്ട് കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന മായാവതയുടേയും ബിഎസ്പിയുടേയും ഈ മലക്കംമറിയല്‍ നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ കക്ഷി ചേര്‍ക്കാന്‍ എസ്പിയും ബിഎസ്പിയും തയ്യാറായിരുന്നില്ല. കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നായിരുന്നു അന്ന് മായാവതിയുടെ നിലപാട്.തിരഞ്ഞെടുപ്പ് സമയത്തുടനീളം ഫെഡറല്‍ മുന്നണി സര്‍ക്കാരിനായി വാദിച്ച മായാവതി കോണ്‍ഗ്രസ് പാളയത്തിലേക്ക് അടുക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it