Latest News

സംശയത്തിന്റെ പേരില്‍ പെരുമ്പറ മുഴക്കുന്നവര്‍ നിരപരാധിത്വം തെളിയിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്നു; ഹബിബ് മിയാന്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരേ മൗലാനാ സയ്യിദ് അര്‍ഷദ് മദനി

സംശയത്തിന്റെ പേരില്‍ പെരുമ്പറ മുഴക്കുന്നവര്‍ നിരപരാധിത്വം തെളിയിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്നു; ഹബിബ് മിയാന്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരേ മൗലാനാ സയ്യിദ് അര്‍ഷദ് മദനി
X

ബംഗ്ലുരു: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിഷയത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ഇരട്ട സമീപനത്തിനെതിരെ മൗലാനാ സയ്യിദ് അര്‍ഷദ് മദനി. ബാംഗ്ലൂരില്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട ത്രിപുരയില്‍ നിന്നുള്ള ഹബിബ് മിയാന്‍ ജംഇയ്യത്തിന്റെ നിയമപോരട്ടത്തിലൂടെയാണ് മോചിപ്പിക്കപ്പെട്ടത്. രേഖകളൊന്നുമില്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായ അദ്ദേഹത്തിന്റെ വിഷയത്തില്‍ ജംഇയ്യത്ത് വീണ്ടും ഇടപെട്ടിരുന്നു. ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരേ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷൻ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രതികരിച്ചത്.

''ആരെയെങ്കിലും സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മീഡിയകള്‍ വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നു. എന്നാല്‍ നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം അവര്‍ മോചിപ്പിക്കപ്പെടുമ്പോള്‍ അവരുടെ സര്‍പ്പങ്ങളെല്ലാം തല താഴ്ത്തിക്കളയുന്നു. ഈ വിഷയത്തില്‍ തെറ്റുകാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കുകയും മാധ്യമങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത് വരെ നീതി പൂര്‍ണമാകുന്നതല്ല. അക്രമം കാണിക്കുന്ന നിയമപാലകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് പറയുമ്പോള്‍ നിയമപാലകരെ അവഹേളിക്കുകയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. നിരപരാധികളായ പൗരന്‍മാരെ ഭീകരവാദികളായി ചിത്രീകരിച്ച് ജയിലുകളില്‍ തള്ളുന്നവര്‍ ഒരിക്കലും നിയമപാലകരല്ല. മറിച്ച് വലിയ അക്രമികള്‍ തന്നെയാണ്''- അദ്ദേഹം പറഞ്ഞു.

ജംഇയ്യത്ത് ഉലമാ ഹിന്ദ് ഇത്തരം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന് നരകിച്ചവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

നിരപരാധികളായ ആളുകളെ ജയിലിലടക്കുന്നത് അക്രമമാണെന്നും രാജ്യം മുഴുവനും ഇതിനെതിരരേ ഉണര്‍ന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it