Big stories

സൗദിയില്‍ കൂട്ട വധശിക്ഷ; ഒറ്റ ദിവസം കൊണ്ട് വധിച്ചത് 81 പേരെ

സൗദിയില്‍ കൂട്ട വധശിക്ഷ; ഒറ്റ ദിവസം കൊണ്ട് വധിച്ചത് 81 പേരെ
X

റിയാദ്: സൗദി അറേബ്യയില്‍ 81 പേരുടെ വധശിക്ഷ ഒറ്റ ദിവസംകൊണ്ട് നടപ്പാക്കി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നടപ്പാക്കിയ വധശിക്ഷയെ കവച്ചുവയ്ക്കുന്നതാണ് ഇന്നലെ നടന്ന കൂട്ട വധശിക്ഷ. ഇതിനെതിരേ പലയിടങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.

മനുഷ്യരാശിയോടുള്ള കടുത്ത കുറ്റങ്ങളാണ് വധശിക്ഷ വിധിക്കാന്‍ കാരണമെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അല്‍ക്വയ്ദ, യെമന്‍ ഹൂഥി വിമത ഗ്രൂപ്പുകള്‍ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവരില്‍ ഭൂരിഭാഗം പേരെയും വധിച്ചത്. ബലാല്‍സംഗം, ആയുധക്കച്ചവടം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരും വധിക്കപ്പെട്ടവരിലുണ്ട്.

ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേരെ വധിശിക്ഷയ്ക്ക വിധേയമാകുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

രാജ്യത്തിനെിതിരേ യുദ്ധം ചെയ്തുവെന്നാണ് പ്രതികള്‍ക്കെതിരേ ഉയരുന്ന പ്രധാന ആരോപണം.

വധിക്കപ്പെട്ടവര്‍ 81ല്‍ 73 പേര്‍ സൗദി പൗരന്മാരാണ്. 7 പേര്‍ യെമന്‍കാരാണ്, ഒരാള്‍ സിറിയക്കാരനാണ്.

2021ല്‍ സൗദിയില്‍ ആകെ 69 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇന്നലെ മാത്രം 81 പേരുടെ വധശിക്ഷ നടപ്പാക്കി.

2022ല്‍ ഇതുവരെ സൗദിയില്‍ 92 പേരുടെ വധശിക്ഷ നടപ്പാക്കി.

ലോകത്ത് 50 രാജ്യങ്ങളിലാണ് വധശിക്ഷ നിലവിലുള്ളത്.

Next Story

RELATED STORIES

Share it