Latest News

സിപിഎം വികസന കാഴ്ചപ്പാടില്‍ മാറ്റം: ദലിതര്‍, ആദിവാസികള്‍, പാര്‍ശ്വവത്കൃതര്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നതാകണം വികസനമെന്ന് സിപിഎം

ഐഎന്‍എല്‍ ഒറ്റ പാര്‍ട്ടി മതിയെന്നും നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എ വിജയരാഘവന്‍

സിപിഎം വികസന കാഴ്ചപ്പാടില്‍ മാറ്റം: ദലിതര്‍, ആദിവാസികള്‍, പാര്‍ശ്വവത്കൃതര്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നതാകണം വികസനമെന്ന് സിപിഎം
X

തിരുവനന്തപുരം: ദലിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളുന്നതാകണം വികസന പ്രവര്‍ത്തനങ്ങളെന്ന് സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ചുള്ള വികസന കാഴ്ചപ്പാടാണ് വേണ്ടതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഐഎന്‍എല്‍ ഒറ്റ പാര്‍ട്ടി മതിയെന്നും ഇക്കാര്യം ഐഎന്‍എല്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

സിപിഎം 23ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കും. ജനുവരിയില്‍ ജില്ലാ സമ്മേളനം പൂര്‍ത്തിയാക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപതംബര്‍ 9ന് പ്രതിഷേധ സമരം നടത്തും. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം.

ആഗോള തീവ്രവത്കരണ അജണ്ടകള്‍ നടപ്പാക്കുന്ന കേന്ദ്ര നയങ്ങളില്‍നിന്നും വ്യത്യസ്തമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍. കേന്ദ്രനയങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമാണ് ഗുണമാകുന്നത്. സമ്പന്ന ജനവിഭാഗങ്ങളാണ് ആ നയത്തിന്റെ ഉപഭോക്താക്കള്‍. അതിന്റെ ബദല്‍ നയങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തിപിടിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it