Latest News

ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണം: മൂന്ന് സുരക്ഷാ ജവാന്മാര്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണം: മൂന്ന് സുരക്ഷാ ജവാന്മാര്‍ കൊല്ലപ്പെട്ടു
X

ഷിങ്ഭും: ജാര്‍ഖണ്ഡില്‍ ഷിങ്ഭും ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സുരക്ഷാ ജവാന്മാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ജാഗൂര്‍ പ്രത്യേക യൂണിറ്റിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെന്ന് ജാര്‍ഖണ്ഡ് പോലിസ് പറഞ്ഞു.

കോണ്‍സ്റ്റബിള്‍മാരായ ഹവില്‍ദാര്‍ ഷാ, കിരണ്‍ സുറിന്‍ എന്നിവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ദേവേന്ദ്ര കുമാര്‍ പണ്ഡിറ്റ്, കോണ്‍സ്റ്റബിള്‍ ദീപ് തൊപനൊ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. അതിലൊരാള്‍ പിന്നീട് മരിച്ചു.

രാവിലെ 8.45ഓടുകൂടിയാണ് ആക്രമണം നടന്നത്. വനപ്രദേശത്തായിരുന്നു ഐഇഡി സ്ഥാപിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.

രാവിലെ പൊട്ടിത്തെറി നടന്നതുമുതല്‍ ഏറെ നേരം പോലിസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നുവെന്ന് റിപോര്‍ട്ട് ഉണ്ട്.

Next Story

RELATED STORIES

Share it