Latest News

വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ചാലിയം ടൗണില്‍ ബദരിയ്യ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന പരീക്കടപ്പുറത്ത് മുസ്തഫ(40) യാണ് മരിച്ചത്.

വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

ചാലിയം: വാഹനപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാലിയം ടൗണില്‍ ബദരിയ്യ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന പരീക്കടപ്പുറത്ത് മുസ്തഫ(40) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.35ഓടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഫറോക്ക് ഗണപത് ഹൈസ്‌കൂളിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നു വൈകീട്ട് നാലുമണിയോടെയാണ് അന്ത്യം.

സാബിറയാണ് ഭാര്യ. മക്കള്‍: മുനീസ്, മുഹമ്മദ് അജ്മല്‍. റമദാന്‍ കുട്ടി-ബീവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നഫീസ, കദീശേയ്, കോയമോന്‍, ബഷീര്‍, ഹംസക്കോയ, ഉമ്മര്‍, ഹനീഫ, സിദ്ധീഖ്, റസിയാബി.

Next Story

RELATED STORIES

Share it