അതിമാരക മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍

വള്ളിക്കാപ്പറ്റ: മലപ്പുറം വള്ളിക്കാപറ്റയില്‍ നിരോധിത മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വള്ളിക്കാപ്പറ്റ സ്വദേശി പിടിയിലായി. അമ്പല പറമ്പ് പാലേംപടിയന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ (50) യെ ആണ് മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീമും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് ചില്ലറ വിപണിയില്‍ കാല്‍ലക്ഷം രൂപ വിലവരുന്ന നാല് ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
വള്ളിക്കാപ്പറ്റയിലും പരിസരങ്ങളിലും വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിലാണ് എംഡിഎംഎ പിടികൂടിയത്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, എസ്‌ഐ അമീറലി, പ്രൊബേഷന്‍ എസ്‌ഐ ആസ്റ്റിന്‍ ജി ഡെന്നിസന്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആന്റിക് ടീം അംഗങ്ങളായ എസ്‌ഐ എം ഗിരീഷ്, എഎസ്‌ഐ സിയാദ്, സിപിഒമാരായ ഐ കെ ദിനേഷ്, പി സലിം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, ദിനു എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT