Latest News

'ന്യൂനപക്ഷ തീവ്രവാദം': കൊമ്പ് കോര്‍ത്ത് മമതയും ഉവൈസിയും

തിങ്കളാഴ്ച കൂച്ച് ബെഹാറില്‍ നടന്ന പരിപാടിയില്‍ അസദുദ്ദീന്‍ ഉവൈസി എംപിയേയും അദ്ദേഹത്തിന്റെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്ന പാര്‍ട്ടിയേയും ലക്ഷ്യമിട്ട് മമത നടത്തിയ തീവ്രവാദ പരാമര്‍ശമാണ് വാക് പോരിലേക്ക് നയിച്ചത്.

ന്യൂനപക്ഷ തീവ്രവാദം: കൊമ്പ് കോര്‍ത്ത് മമതയും ഉവൈസിയും
X

കൊല്‍ക്കത്ത/ഹൈദ്രാബാദ്: ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയും തമ്മില്‍ വാക് പോര്. തിങ്കളാഴ്ച കൂച്ച് ബെഹാറില്‍ നടന്ന പരിപാടിയില്‍ അസദുദ്ദീന്‍ ഉവൈസി എംപിയേയും അദ്ദേഹത്തിന്റെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്ന പാര്‍ട്ടിയേയും ലക്ഷ്യമിട്ട് മമത നടത്തിയ തീവ്രവാദ പരാമര്‍ശമാണ് വാക് പോരിലേക്ക് നയിച്ചത്.

മമത നടത്തിയ തീവ്രവാദ പരാമര്‍ശനത്തിന് മറുപടിയായി ബംഗാള്‍ മുഖ്യമന്ത്രി സമുദായങ്ങളെ ഭിന്നിപ്പിക്കുകയാണ് അസദുദ്ദീന്‍ ഉവൈസി തിരിച്ചടിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രവാദികള്‍ ഉള്ളതുപോലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം ഉയര്‍ന്നുവരുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്, അവര്‍ ബിജെപിയില്‍ നിന്ന് പണം വാങ്ങി പ്രവര്‍ത്തിക്കുന്നു. അവര്‍ ഹൈദരാബാദില്‍ നിന്നുള്ളവരാണ് എന്നായിരുന്നു ഉവൈസിയുടെ പേര് പരാമര്‍ശിക്കാതെ മമതയുടെ ആരോപണം.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിപ്രായത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം തീവ്രവാദമാണെങ്കില്‍ തനിക്ക് ഒന്നും പറയാനാവില്ല. പശ്ചിമ ബംഗാളിലേക്ക് ബിജെപിയെ പ്രവേശിപ്പിക്കാന്‍ അവര്‍ അനുവദിച്ചെന്നും ഉവൈസി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളെ വീണ്ടും പാര്‍ശ്വവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള തങ്ങളില്‍ ഒരു വിഭാഗത്തെക്കുറിച്ച് ദീദിക്ക് വിഷമമുണ്ടെങ്കില്‍ ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളില്‍ ബിജെപി എങ്ങിനെയാണ് 18 സീറ്റുകള്‍ നേടിയതെന്ന് വ്യക്തമാക്കണമെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it