Latest News

അധികാരത്തിലിരിക്കുന്നവര്‍ അധികാരത്തിന്റെ അഹങ്കാരത്തില്‍ നാടകം കളിക്കുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അധികാരത്തിലിരിക്കുന്നവര്‍ അധികാരത്തിന്റെ അഹങ്കാരത്തില്‍ നാടകം കളിക്കുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
X

ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷമായി പാര്‍ലമെന്ററി മര്യാദയും പാര്‍ലമെന്ററി സംവിധാനവും സര്‍ക്കാര്‍ തുടര്‍ച്ചയായി തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യമെന്നും അവയുടെ ഒരു നീണ്ട പട്ടികയുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

സത്യം എന്തെന്നാല്‍, സാധാരണക്കാര്‍ തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക അസമത്വം, രാജ്യത്തിന്റെ വിലയേറിയ വിഭവങ്ങള്‍ കൊള്ളയടിക്കല്‍ എന്നിവയുമായി പൊരുതുകയാണ്, അധികാരത്തിലിരിക്കുന്നവര്‍ അധികാരത്തിന്റെ അഹങ്കാരത്തില്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട നിര്‍ത്തിവയ്ക്കലിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ലോക്സഭ നടപടികള്‍ പുനരാരംഭിച്ചു.

Next Story

RELATED STORIES

Share it