മലപ്പുറം: വി പി സാനു പ്രചാരണം തുടങ്ങി

പെരിന്തല്‍മണ്ണ നിയമസഭാമണ്ഡലത്തില്‍ നിന്നാണ് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായ വിപി സാനു പ്രചരണം തുടങ്ങിയത്.

മലപ്പുറം: വി പി സാനു പ്രചാരണം തുടങ്ങി

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന വി പി സാനു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. പെരിന്തല്‍മണ്ണ നിയമസഭാമണ്ഡലത്തില്‍ നിന്നാണ് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായ വിപി സാനു പ്രചരണം തുടങ്ങിയത്. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സാനുവിന്റെ പ്രധാന എതിരാളി.

പഴയ കാല നേതാക്കളെയും പാര്‍ട്ടി അനുഭാവികളെയും നേരില്‍ കണ്ടു. മേലാറ്റൂര്‍ പത്മനാഭന്‍, പാലക്കീഴ് നാരായണന്‍, പൊന്നേത്ത് ഉമ്മര്‍ തുടങ്ങിയവരെല്ലാം സന്ദര്‍ശിച്ചു. ഓട്ടോതൊഴിലാളി യൂണിയന്‍ ഏരിയാ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വിപി സാനുവിനെ സ്വീകരിച്ചു. ഫാസിസത്തെ എതിര്‍ക്കുന്നു എന്നത് എതിര്‍കക്ഷികളുടെ എക്കാലത്തെയും പ്രചാരണം മാത്രമാണെന്നും യുവാക്കളെ പ്രതിനിധീകരിക്കുന്നു എന്നതിനാല്‍ യുവാക്കളുടെ വലിയ പിന്തുണ തനിക്ക് ലഭിക്കുമെന്നും വിപി സാനു പറഞ്ഞു. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, വൈസ് ചെയര്‍പേഴ്‌സന്‍ നിഷി അനില്‍രാജ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ്, സിപിഎം ഏരിയാ സെക്രട്ടറി വി രമേശന്‍ എന്നിവരും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അനുഗമിച്ചു. മങ്കട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ വിപി സാനു സന്ദര്‍ശിച്ചു

RELATED STORIES

Share it
Top