മലബാര്‍ സമരാനുസ്മരണ യാത്ര നാളെ കോട്ടയം ജില്ലയില്‍
കോട്ടയം: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ട് വണ്ടിയും നാളെ കോട്ടയം ജില്ലയില്‍. പര്യടനം രാവിലെ 8.30ന് ഈരാറ്റുപേട്ടയില്‍ നിന്ന് ആരംഭിക്കും. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം
4:00 ന് കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനത്ത് (വാര്യംകുന്നന്‍ നഗര്‍) പൊതുസമ്മേളനം നടക്കും. താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കന്മാര്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സംസാരിക്കും.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് കൊണ്ടോട്ടിയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ സപ്തഭാഷാസംഘമ ഭൂമിയായ കാസര്‍കോട് നിന്നാണ് മലബാര്‍ സമരാനുസ്മരണ യാത്രയ്ക്കു തുടക്കമായത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശപോരട്ടമായ മലബാര്‍ സമരത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പ്രയാണം പുതിയ തലമുറക്ക് പ്രചോദനമാകും.
അതിജീവന കലാസംഘം അവതരിപ്പിക്കുന്ന 'ചോരപൂത്ത പട നിലങ്ങള്‍' എന്ന ചരിത്ര ആവിഷ്‌കരണ നാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങളുമായി പാട്ടുവണ്ടിയും യാത്രയില്‍ അണിനിരക്കും. ജാഥക്ക് ജില്ലയില്‍ ജനകീയ സ്വീകരണങ്ങള്‍ നല്‍കുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കണ്‍വീനര്‍ എം. ബി അമീന്‍ഷാ, ജോ:കണ്‍വീനര്‍ നൗഫല്‍ മൗലവി അല്‍ ഖാസിമി, അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT