Latest News

മാളയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്സിലെ പ്രതി അറസ്റ്റില്‍

മാളയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്സിലെ പ്രതി അറസ്റ്റില്‍
X

മാള: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ആളൂര്‍ പൊരുന്നുംകുന്ന് നാല്‍പ്പാടന്‍ വീട്ടില്‍ മാര്‍ട്ടിന്‍ (18)നെയാണ് ആളൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ദിനേഷ് കുമാറിന്റ നേതൃത്വത്തില്‍ എസ് ഐ സത്യനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 2020 സെപ്തംബര്‍ 25 ന് വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുളള കുട്ടിയെ തന്റെ വീടിന്റെ അടുത്തേക്ക് കൊണ്ടുവന്ന് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

അന്വേഷണ സംഘത്തില്‍ എസ് ഐ പ്രദീപന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടെസ്സി, രഘു, സിവില്‍ പൊലിസ് ഓഫിസറായ അജിത്, രാജേഷ്, അജേഷ്, സീമ, ഹോംഗാര്‍ഡ് ജോയ് എന്നിവര്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it