Latest News

മഹാരാഷ്ട്ര: പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളല്‍

മഹാരാഷ്ട്ര: പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളല്‍
X

പല്‍ഘാര്‍: മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയില്‍ പടക്കനിര്‍മാണ ശാലയില്‍ വമ്പന്‍ സ്‌ഫോടനം. കമ്പനിയിലെ പത്തോളം ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. പല്‍ഘാറിലെ ദഹാനുവില്‍ വിശാല്‍ ഫയര്‍വര്‍ക്‌സില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക എംഎല്‍എ അറിയിച്ചു. കമ്പനിക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന വെല്‍ഡിങ് ജോലികള്‍ക്കിടയില്‍ നിന്ന് തീ പടര്‍ന്നായിരിക്കും അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ കമ്പനിയില്‍ നൂറോളം പേര്‍ ജോലി ചെയ്തുകൊണ്ടിരുന്നുവെന്ന് ദഹാനും എംഎല്‍എ വിനോദ് നികോലെ പറഞ്ഞു.

പരിക്കേറ്റവരെ പതിനഞ്ച് കിലോമീറ്റര്‍ അകലെ കോട്ടേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനശബ്ദം കേട്ട് മിക്കവരും ഓടി രക്ഷപ്പെട്ടു. സ്‌ഫോടനശബ്ദം കിലോമീറ്റര്‍ അകലെ കേട്ടിരുന്നു.

അദാനി തെര്‍മല്‍ പ്ലാന്റില്‍ നിന്നും ദഹാനും മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നുമുള്ള അഗ്നിസേനാ വാഹനങ്ങള്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു.

Next Story

RELATED STORIES

Share it