Latest News

ബലാല്‍സംഗക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലിസുകാര്‍ (വീഡിയോ)

ബലാല്‍സംഗക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലിസുകാര്‍ (വീഡിയോ)
X

ഭോപാല്‍: ബലാല്‍സംഗ കേസ് പ്രതിയുടെ വീട് വനിതാ പോലിസുകാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാളുടെ വീടാണ് ജെസിബിയുമായെത്തി വനിതാ പോലിസുകാര്‍ പൊളിച്ചത്. കേസില്‍ മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന നാലാം പ്രതി കൗശല്‍ കിശോര്‍ ചൗബേയെ ആണ് അവസാനം പിടികൂടിയത്.

അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇയാള്‍ വീട് നിര്‍മിച്ചിരുന്നതെന്ന് പോലിസ് പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വീട് തകര്‍ത്തത്. അതിക്രൂര കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും വനിതാ പോലിസുകാര്‍ ചെയ്തത് നല്ല കാര്യമാണെന്നും അന്വേഷണസംഘത്തെ നയിക്കുന്ന റാണെ പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ പ്രഷിത കുര്‍മി പറഞ്ഞു. ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവര്‍ക്കെതിരേ ഇത്തരം ശിക്ഷാനടപടികള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it