Latest News

മധ്യപ്രദേശില്‍ അപ്രഖ്യാപിത പവര്‍ കട്ട്: 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മധ്യപ്രദേശില്‍ അപ്രഖ്യാപിത പവര്‍ കട്ട്: 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
X

ഭോപ്പാല്‍: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നതോടെ മധ്യപ്രദേശില്‍ അപ്രഖ്യാപിത പവര്‍ കട്ടിന് കാരണക്കാരയ 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പവര്‍ കട്ടിനെതിരെ നിരന്തരം പരാതികളുയര്‍ന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെക്കുറിച്ചും പവര്‍ കട്ടിനെക്കുറിച്ചും നാല് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി കമല്‍നാഥ് റിപോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അപ്രഖ്യാപിത പവര്‍ കട്ടിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് വന്നത്.

വൈദ്യുതി വിതരണത്തിന് മേല്‍നോട്ടം നടത്താനും പവര്‍ കട്ടുണ്ടായാല്‍ ഇലക്ട്രിസിറ്റി കമ്പനിയുമായി ബന്ധപ്പടാനും മുഖ്യമന്ത്രി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കി. തടസ്സം കൂടാതെ വൈദ്യുതി വിതരണം നടക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വിതരണത്തില്‍ തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Next Story

RELATED STORIES

Share it