Latest News

മധ്യപ്രദേശില്‍ കൊറോണ ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു

ഇന്‍ഡോറില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവരുന്ന 65കാരനായ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്.

മധ്യപ്രദേശില്‍ കൊറോണ ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു
X

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കൊറോണ ബാധിച്ച് വീണ്ടും ഡോക്ടര്‍ മരിച്ചു.ഇന്‍ഡോറില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവരുന്ന 65കാരനായ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്.

ഇയാള്‍ തന്റെ ക്ലിനിക്കില്‍ വെച്ച് കൊറോണ രോഗികളെ ചികില്‍സിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്.

ജില്ലാ ആയുഷ് ഓഫിസറായി ഒന്നര വര്‍ഷം മുമ്പ് ഇദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു. ഇവിടെ കോവിഡ് രോഗികള്‍ ചികില്‍സയ്ക്ക് എത്തിയിരുന്നോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്ന് ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. പ്രവീണ്‍ ജാദിയ വ്യക്തമാക്കി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ഡോക്ടറാണ് ഇദ്ദേഹം. വ്യാഴാഴ്ച 62 കാരനായ ഫിസിഷ്യല്‍ ഡോ. ശത്രുഘന്‍ പുഞ്ചി മരിച്ചിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് ഇന്‍ഡോറില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 235 പേര്‍ക്കാണ് ഇന്‍ഡോറില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it