Latest News

മധു വധക്കേസ്: കൂറു മാറിയ സുനില്‍കുമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകണം; കാഴ്ചപരിശോധനാഫലവും ഇന്ന് ഹാജരാക്കും

മധു വധക്കേസ്: കൂറു മാറിയ സുനില്‍കുമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകണം; കാഴ്ചപരിശോധനാഫലവും ഇന്ന് ഹാജരാക്കും
X

പാലക്കാട്: മധു വധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍ കുമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകണം. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്ന സുനില്‍കുമാറിന്റെ മൊഴിയെത്തുടര്‍ന്ന് കാഴ്ചപരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. കാഴ്ച പരിശോധനാ ഫലം പോലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

മധുവധക്കേസിലെ 29ാം സാക്ഷിയാണ് സുനില്‍കുമാര്‍. മധുവിനെ മര്‍ദ്ദിക്കുന്നതു കൊണ്ടുവെന്ന് പോലിസിന് നല്‍കിയ മൊഴിയാണ് ഇയാള്‍ തിരുത്തിയത്. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ഇത് കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനിലിന്റെ വാദം. തുടര്‍ന്നാണ് കാഴ്ച ശക്തി പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.

ജില്ലാ ആശുപത്രിയിലാണ് പരിശോധന നടത്തിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സുനില്‍കുമാറിനെതിരേ നടപടിക്ക് സാധ്യതയുണ്ട്.

സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനില്‍ താല്‍ക്കാലിക വാച്ചറാണ്. ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

ഇതുവരെ ഈ കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി.

മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടെന്നും പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടെന്നുമായിരുന്നു സുനില്‍ കുമാറിന്റെ മൊഴി. ഈ മൊഴിയാണ് സുനില്‍ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.

ഇന്നലെ ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി കൂറുമാറിയിരുന്നു. അതേസമയം വിജയകുമാര്‍, രാജേഷ് എന്നീ രണ്ട് സാക്ഷികള്‍ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു.

2018 ഫെബ്രുവരി 22നാണ് മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it