- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ പേരില്‍ കേരളസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണമെന്ന് എം എ ബേബി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ പേരില്‍ കേരളസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഎം നേതാവ് എം എ ബേബി. ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ വയ്ക്കാന്‍ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശകള്‍ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്‍കുകയാണ് ഉണ്ടായത്. അതിന്റെ പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളര്‍ഷിപ്പ് മുസ്ലിംകള്ക്ക് കൂടുതല്‍ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് എം എ ബേജി പറഞ്ഞു.
കേരളത്തില്‍ മുന്നോക്ക-പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകള്‍ ഉണ്ട്. അതില്‍ ഒരു സ്കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്‍ക്കുന്നവരാണ്. കേരളത്തിലെ എല്‍ ഡി എഫ് ഗവണ്മന്റ് , ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
RELATED STORIES
നഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 2:03 AM GMTകേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMT