Latest News

വോട്ടിന് വേണ്ടി മാത്രം താഴ്ന്ന ജാതിക്കാരെ മതി; ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്ന് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ടി എന്‍ സരസു

വോട്ടിന് വേണ്ടി മാത്രം താഴ്ന്ന ജാതിക്കാരെ മതി; ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്ന് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ടി എന്‍ സരസു
X

കൊച്ചി: ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഡോ. ടി എന്‍ സരസു. ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും നിയമസഭാ തെരഞ്ഞെടുപ്പ് പചാരണത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ദലിത് വിഭാഗക്കാരോടുള്ള അവഗണനയാണ് വേദനിപ്പിക്കുന്നതെന്നും ഡോ. സരസു പറഞ്ഞു. വോട്ടിന് വേണ്ടി താഴ്ന്ന ജാതിക്കാരെയാണ് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ് ആണെന്നും ടി എന്‍ സരസു പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ടി എന്‍ സരസു. ഗുരുവായൂരില്‍ ഇക്കുറി അഡ്വ. ബി ഗോപാലകൃഷ്ണനും കൊടുങ്ങല്ലൂരില്‍ ട്വന്റി ട്വന്റിയുടെ ഡോ. വര്‍ഗീസ് ജോര്‍ജുമാണ് എന്‍ഡിഎയ്ക്കു വേണ്ടി മല്‍സരത്തിനിറങ്ങുന്നത്.

Next Story

RELATED STORIES

Share it