Latest News

ബീവറേജ് ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ നീണ്ട വരി; പലയിടത്തും നിയന്ത്രിക്കാന്‍ പോലിസിനെ നിയോഗിച്ചു

ബീവറേജ് ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ നീണ്ട വരി; പലയിടത്തും നിയന്ത്രിക്കാന്‍ പോലിസിനെ നിയോഗിച്ചു
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ നീണ്ട വരി പ്രത്യക്ഷപ്പെട്ടു. എല്ലാ ജില്ലകളിലും നീണ്ട വരികള്‍ രൂപം കൊണ്ടിട്ടുണ്ടെന്ന് വ്യത്യസ്ത ജില്ലകളില്‍ നിന്നുളള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാവിലെ ഒമ്പതു മണി മുതലാണ് തുറക്കാന്‍ അനുമതിയുണ്ടായിരുന്നതെങ്കിലും മണിക്കൂറുകള്‍ക്കു മുമ്പ് ഉപഭോക്താക്കള്‍ സ്ഥലത്തെത്തി ക്യൂ ആരംഭിച്ചിരുന്നുവെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.

ഒന്നാം തരംഗത്തെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ആപ്പ് ഉപയോഗിച്ചാണ് മദ്യം വിതരണം ചെയ്തിരുന്നത്. ഇത്തവണ അത് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it