Latest News

ഫാഷിസ്റ്റ് തകര്‍ച്ചയുടെ തുടക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്ഡിപിഐയുടെ മുന്നേറ്റമെന്ന് തുളസീധരന്‍ പള്ളിക്കല്‍

ഫാഷിസ്റ്റ് തകര്‍ച്ചയുടെ തുടക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്ഡിപിഐയുടെ മുന്നേറ്റമെന്ന് തുളസീധരന്‍ പള്ളിക്കല്‍
X

കുമ്പള: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സാമ്പ്രദായിക സംഘടനകളെ അദ്ഭുതപ്പെടുത്തി എസ്ഡിപിഐ നേടിയ വിജയം ഫാഷിസത്തിന്റെ തകര്‍ച്ചയുടെ സൂചനയാണെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. സംഘപരിവാരത്തെ പരാജയപ്പെടുത്തുന്നതില്‍ ഇടത് വലത് മുന്നണികള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും സാമ്പത്തിക സംവരണത്തിലെ ഇരുമുന്നണികളുടെയും ഇരട്ടതാപ്പ് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജനപ്രതിനിധികളെ അനുമോദിക്കുന്നതിനുവേണ്ടി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കുമ്പളയില്‍ സംഘടിപ്പിച്ച സ്വീകരണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികളെ ആരിക്കാടിയില്‍ നിന്ന് ആനയിച്ചാണ് സ്വീകരണ സ്ഥലമായ കുമ്പളയിലെത്തിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. മംഗലാപുരം ജില്ലാ സെക്രട്ടറി അഷ്‌റഫ് മന്‍ചി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, ഹമീദ് ഹൊസങ്കടി, അന്‍വര്‍ അരിക്കാടി, ഖമറുന്നിസ മുസ്തഫാ, മുബാറക്ക് കടംബാര്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം നേതാക്കളായ അന്‍സാര്‍ ഹൊസങ്കടി, ഗഫൂര്‍ നായന്മാര്‍മൂല, മൂസ ഈച്ചിലിങ്കാല്‍, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, കാംപസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോട്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്ക എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it