തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ട് ബൂത്തുകളില്‍ റീപോളിങ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ബൂത്തുകളില്‍ നാളെ റീപോളിങ് നടത്തും. വയനാട് സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാര്‍ഡിലെ മാര്‍ബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷന്‍ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പര്‍ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലെ ജി.എച്ച്. സ്‌കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍ ബൂത്തിലുമാണ് റീപോളിങ്. വോട്ടിങ് യന്ത്രങ്ങള്‍ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തകരാറിലായതിനാല്‍ രണ്ടിടതും റീപോളിങ് നടത്തുന്നത്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഇടത് കൈയിലെ ചൂണ്ട് വിരലില്‍ പതിപ്പിച്ച മഷി മായാത്തത് കൊണ്ട് പകരം വോട്ടര്‍മാരുടെ ഇടത് കൈയിലെ നടുവിരലാണ് മഷി കൊണ്ട് അടയാളം രേഖപ്പെടുത്തുക. വോട്ടെണ്ണല്‍ നാളെ വൈകുന്നേരം എട്ടിന് അതത് മുനിസിപ്പാലിറ്റി ഓഫീസുകളിലും നടത്തും.
RELATED STORIES
ബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMTലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMTമാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയ്ക്ക് ലൈഫ് മിഷനില്‍ വീട്...
17 Aug 2022 4:47 AM GMT14 ഇനങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍
17 Aug 2022 3:40 AM GMTമഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു; 50...
17 Aug 2022 3:27 AM GMTപാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു; ഗൃഹനാഥന് മരിച്ചു
17 Aug 2022 3:13 AM GMT