ലൈഫ് മിഷന്‍ പദ്ധതി: കമ്മീഷനായി സ്വപ്‌ന ആവശ്യപ്പെട്ടത് 4 കോടി രൂപ
പദ്ധതിയുടെ പത്തുശതമാനം കമീഷന്‍ വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് കരാര്‍ ശരിപ്പെടുത്തി നല്‍കുന്നതിന് സ്വപ്ന സുരേഷ് കമ്മീഷനായി ആവശ്യപ്പെട്ടത് നാലുകോടി രൂപ. ഏറ്റെടുത്ത യൂനിടാക് എന്ന സ്ഥാപനത്തോടാണ് നാലുകോടി രൂപ ആവശ്യപ്പെട്ടത്
പദ്ധതിയുടെ പത്തുശതമാനം കമീഷന്‍ വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ 3.78 കോടി രൂപ ഇതിനകം നിര്‍മാണക്കമ്പനി കമീഷനായി നല്‍കിയിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു.
നിര്‍മാണക്കരാര്‍ ഏല്‍പിച്ചുനല്‍കിയതിന് ഒരുകോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍. ഈ പണമാണ് ബാങ്ക് ലോക്കറില്‍നിന്ന് എന്‍.ഐ.എ പിടിച്ചെടുത്തതെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അതിനുപുറമെ പണം ഡോളറാക്കി മാറ്റിയതിലും ദുരൂഹതയുണ്ട്. ആര്‍ക്കൊക്കെ വേണ്ടിയാണ് സ്വപ്ന ഈ പണം ആവശ്യപ്പെട്ടതെന്നത് സംബന്ധിച്ചും എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു.
RELATED STORIES
കൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല് കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMT