- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ ലൈബ്രറി ശതാബ്ദിയുടെ നിറവില്‍; ആഘോഷങ്ങള്‍ ഡിസംബര്‍ 16ന് തുടക്കമാകും

തിരുവനന്തപുരം: കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങള്‍ക്ക് 16ന് തുടക്കമാകും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വൈകിട്ട് 3.30ന് സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിക്കും. നിയമസഭാ ലൈബ്രറിയിലെ അമൂല്യവും പുരാതനവുമായ രേഖകള്‍ തനത് രൂപത്തില്‍ സൂക്ഷിക്കുന്നതിനും കൂടുതല്‍ വിലപ്പെട്ട രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് നിയമസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കും, ലൈബ്രറി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കുന്നതിനും ശതാബ്ദി വര്‍ഷത്തില്‍ തുടക്കം കുറിക്കും.
1888 ല്‍ തിരുവിതാംകൂര്‍ ദിവാന്റെ ഓഫിസിനോട് ചേര്‍ന്ന് ആരംഭിച്ച ലൈബ്രറിയാണ് 1921 ല്‍ ലെജിസ്ലേച്ചര്‍ ലൈബ്രറി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1949 ല്‍ തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളുടെ ഏകീകരണത്തോടെ ഇത് തിരുകൊച്ചി അസംബ്ലി ലൈബ്രറിയായും 1956 ല്‍ കേരള സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭ ലൈബ്രറിയായും മാറി. ഗ്രന്ഥശേഖരത്തിന്റെ വിപുലതയും വൈവിധ്യവുമാണ് നിയമസഭാ ലൈബ്രറിയുടെ പ്രത്യേകത. 1888 മുതലുള്ള നിയമനിര്‍മ്മാണ സഭകളുടെ നടപടി ക്രമങ്ങളാണ് ഏറ്റവും മൂല്യമുള്ള ഗ്രന്ഥശേഖരം.
ഇതു കൂടാതെ രാജകീയ വിളംബരങ്ങള്‍, പഴയ കോഡുകള്‍, അമേരിക്ക, ബ്രിട്ടീഷ് പാര്‍ലമെന്റുകളുടെ നടപടിക്രമങ്ങള്‍, സെന്‍സസ് റിപോര്‍ട്ടുകള്‍, 1948 മുതലുള്ള ദേശബന്ധു പത്രം, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കമ്മിറ്റി/ കമ്മീഷന്‍ റിപോര്‍ട്ടുകള്‍, തിരുവിതാംകൂര്‍, കൊച്ചി, തിരുകൊച്ചി, കേരള ഭരണ റിപോര്‍ട്ടുകള്‍, രാജഭരണകാലം മുതലുള്ള കേരള ഗസറ്റുകള്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗസറ്റുകള്‍, ഭൂപടങ്ങള്‍, ആദ്യകാല നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍ എന്നിങ്ങനെ വൈവിധ്യമായ രേഖകളാല്‍ സമൃദ്ധമാണ് നിയമസഭാ ലൈബ്രറി.
1888 ല്‍ ഉടലെടുത്ത നിയമനിര്‍മ്മാണ സഭകളുടെ നടപടി ക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങള്‍ക്കുകൂടി പ്രയോജനകരമായ വിധത്തില്‍ നിയമസഭകളുടെ വെബ്‌സൈറ്റ് വഴി ലഭ്യമാക്കുന്നു. ഗവേഷകര്‍, അധ്യാപകര്‍, മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നിയമസഭാ ലൈബ്രറി റഫറന്‍സ് സൗകര്യം നല്‍കുന്നു.
നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി പാര്‍ലമെന്റിലെ ചില്‍ഡ്രന്‍സ് കോര്‍ണറിന് സമാനമായ രീതിയില്‍ നിയമസഭയില്‍ കുട്ടികളുടെ ലൈബ്രറി 2016 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ലൈബ്രറി മുഖേന റഫറന്‍സും, പഠനക്ലാസുകളും നല്‍കുന്നു. നിയമസഭാ സെക്രട്ടേറിയറ്റ് പേപ്പര്‍രഹിതമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികവത്കരിക്കുന്നതിനായി ഡിജിറ്റല്‍ ലൈബ്രറി, ഇറീഡിംഗ് പോര്‍ട്ടല്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















