Latest News

എല്‍ഡിഎഫ് എന്‍പത് സീറ്റുവരെ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

എല്‍ഡിഎഫ് എന്‍പത് സീറ്റുവരെ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
X

തിരുവനനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എന്‍പത് സീറ്റുവരെ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. തരംഗമുണ്ടായാല്‍ നൂറു സീറ്റിവരെ ലഭിക്കാം. ബിജെപി പലയിടങ്ങളിലും നിര്‍ജ്ജീവമായിരുന്നു. ഇതിന്റെ ആനുകൂല്യം ചിലയിടങ്ങളില്‍ യുഡിഎഫിന് ലഭിക്കാം. എന്നിരുന്നാലും തുടര്‍ഭരണം ഉറപ്പാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. രാജ്യസഭയിലേക്ക് കെകെ രാഗേഷിനെ മല്‍സരിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഭാഷാ പ്രാവീണ്യമുള്ള ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവരെ മല്‍സരിപ്പും. രണ്ട് പേരും ഡല്‍ഹി ജെഎന്‍യുവില്‍ പഠനം നടത്തിയവരാണ്. അതു കൊണ്ട് ഡല്‍ഹിയില്‍ തിളങ്ങാന്‍ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തി. മുഖ്യമന്ത്രിയുടെ മാധ്യമഉപദേശകന്‍ കൂടിയായിരുന്ന ബ്രിട്ടാസ്, കഴിഞ്ഞ രാജ്യസഭ തിരഞ്ഞെടുപ്പ് ഘട്ടത്തിലും പരിഗണക്കുമെന്നു കരുതിയിരുന്നു.

Next Story

RELATED STORIES

Share it