താനൂരില്‍ എല്‍ഡിഎഫ് റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ കല്ലേറ്

താനൂരില്‍ എല്‍ഡിഎഫ് റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ കല്ലേറ്

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ എല്‍ഡിഎഫ് റോഡ് ഷോയ്ക്കിടെ സംഘര്‍ഷം. പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച റോഡ് ഷോ സമാപിച്ച ശേഷം പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. തീരദേശത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറില്‍ സ്ത്രീകള്‍ക്കും മുന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരാണ് തീരദേശമേഖലയില്‍ അക്രമം നടത്തിയതെന്ന് മുസ്‌ലിം ലീഗും ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎമ്മും ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top