Football

എംബാപ്പെ പിഎസ്ജി വിട്ടേയ്ക്കും; വീണ്ടും റയല്‍ മാഡ്രിഡ് ഓഫര്‍

നേരത്തെ പിഎസ്ജിയുടെ കരാര്‍ പുതുക്കിയതിനെ തുടര്‍ന്ന് റയലും എംബാപ്പെയുമായുള്ള ബന്ധം വഷളായിരുന്നു.

എംബാപ്പെ പിഎസ്ജി വിട്ടേയ്ക്കും; വീണ്ടും റയല്‍ മാഡ്രിഡ് ഓഫര്‍
X


പാരിസ്: ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടിയിട്ടും കിരീടം നഷ്ടപ്പെട്ട ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്ജി വിട്ടേയ്ക്കും. ലോകകപ്പ് തോല്‍വിക്ക് ശേഷം താരത്തിന് പിഎസ്ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് നിരാകരിച്ച റയല്‍ മാഡ്രിഡിലേക്ക് തന്നെ ചേക്കേറാനാണ് താരത്തിന് താല്‍പ്പര്യം.


ഈ ജനുവരി വിന്‍ഡോയില്‍ ക്ലബ്ബ് വിടല്‍ അസാധ്യമാവും. അടുത്ത സീസണില്‍ മാഡ്രിഡിനെ പരിഗണിക്കാനാണ് താരത്തിന്റെ താല്‍പ്പര്യം. ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനല്‍ വരെ എത്തിച്ചതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഗോള്‍ഡന്‍ ബൂട്ട് ജേതാവു കൂടിയായ എംബാപ്പെയെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ റയലിനും മോഹമുണ്ട്. നേരത്തെ പിഎസ്ജിയുടെ കരാര്‍ പുതുക്കിയതിനെ തുടര്‍ന്ന് റയലും എംബാപ്പെയുമായുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ ലോക ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായ എംബാപ്പെയെ എന്തു വിലകൊടുത്തും വാങ്ങാമെന്ന നിലയിലാണ് ഇപ്പോള്‍ റയല്‍ ഉള്ളത്. എന്നാല്‍ എംബാപ്പെയെ വിട്ടുകൊടുക്കുന്ന കാര്യം പിഎസ്ജിയുടെ പരിഗണനയില്‍ ഇല്ല.




Next Story

RELATED STORIES

Share it