Latest News

കുവൈത്തിൽ കൊവിഡ്‌ ബാധിച്ച്‌ ചികില്‍സയിലിരുന്ന സ്വദേശി ഡോക്റ്റർ മരിച്ചു

കുവൈത്തിൽ കൊവിഡ്‌ ബാധിച്ച്‌ ചികില്‍സയിലിരുന്ന സ്വദേശി ഡോക്റ്റർ മരിച്ചു
X

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന സ്വദേശി ഡോക്റ്റർ മരിച്ചു. ശസ്ത്രക്രിയ വിദഗ്ധനായ ഡോ. അബ്ദുല്ല ഷുഹൈബ്‌ ആണ് മരിച്ചത്‌. ജൂലായ്‌ മാസം ആദ്യ വാരം വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിൽസക്കായി ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ മരണമടയുന്ന ആദ്യ സ്വദേശി ഡോക്റ്റർ ആണ് ഇദ്ദേഹം. ഡോ. അബ്ദുല്ല അൽ ഷുഹൈബിന്റെ നിര്യാണത്തിൽ ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ അനുശോചനം രേഖപ്പെടുത്തി.


Next Story

RELATED STORIES

Share it