Latest News

കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധനയില്ല

അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധനയില്ല
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ല. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന്‍ ഫീസ് ഈടാക്കാവു. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി വ്യക്തമാക്കി. മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഫീസ് വര്‍ധന വിലക്കി കഴിഞ്ഞ വര്‍ഷം മന്ത്രാലയം കൈക്കൊണ്ട തീരുമാനം പുതിയ അധ്യയന വര്‍ഷത്തിലും നിലനില്‍ക്കുന്നതാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറബ് സ്‌കൂളുകള്‍ക്കും ദ്വിഭാഷാ സ്‌കൂളുകള്‍ക്കും ഇന്ത്യന്‍, പാകിസ്താനി, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഇത്തരം സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it