Latest News

രാജ്യത്തെ മികച്ച പത്ത് സ്‌റ്റേഷനുകളില്‍ ഇടം പിടിച്ച് കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍

കേസുകള്‍ തീര്‍പ്പാക്കുന്നതിലെ മികവിനാണ് സ്‌റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്‌റ്റേഷനിലെത്തുന്ന പരാതികളില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതും സ്‌റ്റേഷന് നേട്ടമായി.

രാജ്യത്തെ മികച്ച പത്ത് സ്‌റ്റേഷനുകളില്‍ ഇടം പിടിച്ച് കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍
X

കുറ്റിപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച പോലിസ് സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച് മലപ്പുറം കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍. 17,000 സ്‌റ്റേഷനുകളില്‍ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തില്‍ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതാണ് കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ മികവിനാണ് സ്‌റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്‌റ്റേഷനിലെത്തുന്ന പരാതികളില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതും സ്‌റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറിന് പുരസ്‌കാരം ഏറ്റുവാങ്ങും. നവംബര്‍ മാസത്തിലാണ് കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്റെ നാമനിര്‍ദേശം ചെയ്യപ്പെട്ടതെന്നാണ് അറിയുന്നത്. മുന്‍കാലത്ത് പ്രവര്‍ത്തിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥരുടേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും മികച്ച പ്രവര്‍ത്തന ഫലമായാണ് ഈ അവാര്‍ഡിന് അര്‍ഹരായതെന്ന് സിഐ പത്മരാജന്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പരാതികള്‍ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് കാര്യം. കേസുകള്‍ പരിഹരിക്കുന്ന രീതി, കേസുകള്‍ കെട്ടിക്കിടക്കുന്നത് എന്നിവയെല്ലാം നോക്കിയാണ് പരിഗണിച്ചത്. ഏറ്റവും നല്ല സ്‌റ്റേഷനെന്ന നിലയിലാണ് വിവരങ്ങള്‍ നല്‍കിയത്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ പരാതികള്‍ പ്രത്യേകമായി പരിഗണിക്കാറുണ്ട്. പോക്‌സോ കേസുള്‍പ്പെടെ സമബന്ധിതമായ തീര്‍പ്പാക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it