Latest News

ഷാരൂഖിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരേ വധഭീഷണിയെന്ന്: പരാതിയുമായി കച്ച് സാധു സമാജ് പ്രസിഡന്റ്

ഷാരൂഖിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരേ വധഭീഷണിയെന്ന്: പരാതിയുമായി കച്ച് സാധു സമാജ് പ്രസിഡന്റ്
X

ഗാന്ധിധാം: ആമിര്‍ഖാന്റെ ലാല്‍ സിങ് ഛദ്ദപോലെ ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന സിനിമയായ പത്താന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരേ വധഭീഷണിയെന്ന് പരാതി. കച്ച് സാധു സമാജ് പ്രസിഡന്റ് സാധു ദേവനാഥാണ് പരാതിയുമായി ബചൗ പോലിസ് സ്‌റ്റേഷനിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗുരുസഹോദരനാണ് സാധു ദേവനാഥ്.

ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ പോലെ ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രമായ 'പത്താന്‍' ബഹിഷ്‌കരിക്കണമെന്ന് കച്ച് സാധു സമാജ് പ്രസിഡന്റ് സാധു ദേവനാഥ് വ്യാഴാഴ്ച 'സനാതനികളോട്' അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പേരില്‍ തനിക്കെതിരേ ട്വിറ്ററിലൂടെ വധഭീഷണി വന്നതായി അടുത്ത ദിവസം സാധു അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഭീഷണി മുഴക്കിയത്. സാധു ദേവനാഥ് പരാതി നല്‍കി. സലിം അലി എന്നയാള്‍ തലവെട്ടിയെടുത്ത തന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്നാണ് ആരോപണം.

'ഒരു സലീം അലി (ഷാരൂഖിന്റെ ആരാധകന്‍) എന്റെ തലവെട്ടിയ പോസ്റ്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഷാരൂഖ് ഖാന്റെ പിആര്‍ ടീമില്‍ നിന്നുള്ളയാളാണ്, ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ' പോലെ ഷാരൂഖിന്റെ പുതിയ ചിത്രമായ 'പത്താന്‍' ബഹിഷ്‌കരിക്കാന്‍ സനാതനികളോട് അഭ്യര്‍ത്ഥിച്ച വ്യാഴാഴ്ചത്തെ എന്റെ ട്വീറ്റിനോടുള്ള പ്രതികരണമാണിത്''-സാധു ദേവനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ ഭീഷണിക്ക് പിന്നിലെ സംഘത്തെ തുറന്നുകാട്ടണമെന്ന് പോലിസിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സിനിമ രാജ്യത്തിനെതിരേ സംസാരിക്കുന്നുവെന്നാണ് പരാതി.

'ഞാന്‍ ഒരു സിനിമയ്ക്കും എതിരല്ല, മറിച്ച് ഇന്ത്യന്‍ ആരാധകരെ വളര്‍ത്തി രാജ്യത്തെ അധിക്ഷേപിക്കുന്ന നടന്മാര്‍ക്കെതിരെയാണ്,' താന്‍ ഒരു ജാതിക്കും മതത്തിനും സമുദായത്തിനും എതിരല്ലെന്നും എന്നാല്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it