കല്ലുംപുറം കൊള്ളഞ്ചരി തോട്ടില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

പെരുമ്പിലാവ്: കല്ലുംപുറം കൊള്ളഞ്ചരി തോട്ടില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കല്ലുംപുറം സ്വദേശി കിടങ്ങത്ത് വീട്ടില്‍ അബ്രഹാമിന്റെ മകന്‍ സോജന്‍(54) ആണ് മരിച്ചത്. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മുതലാണ് ഇയാളെ കാണാതായത്. രാത്രി എട്ടരയോടെ തോടിനു സമീപത്തെ കള്ളുഷാപ്പ് പരിസരത്ത് ഇയാളെ കണ്ടവരുണ്ട്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സമീപത്തെ ഷോപ്പ് തുറക്കാനെത്തിയവരാണ് തോടിന് സമീപത്ത് ഇയാളുടെ ചെരുപ്പും മൊബൈല്‍ഫോണും കണ്ടത്. തുടര്‍ന്ന് കുന്നംകുളം പോലിസില്‍ വിവരമറിയിച്ചതോടെ ജൂനിയര്‍ എസ് ഐ നിധിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനാ സംഘവും സ്ഥലത്തെത്തി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന്‍ ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT