- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയും; കൊവിഡിന് മുന്‍പുളള നിരക്കിലേക്കാണ് മാറ്റം
ഇനി മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോഫ്‌ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇ ബൈക്ക്, ഇസ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയവ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡിന് മുന്‍പുള്ള നിരക്കിലേക്കാണ് മാറ്റം. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.
ജന്റം എസി ബസുകളിലും, സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വ്വീസ് നടത്തുന്ന എസി ബസുകളിലും യാത്രക്കാര്‍ കുറവായ സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരക്ക് ഉളവ് തുടരും. നിലവില്‍ നോണ്‍ എസി ജന്റം ലോ ഫ്‌ലോര്‍ ബസുകള്‍ സിറ്റി ഓര്‍ഡിനറി ബസുകള്‍ക്ക് പകരമായാണ് ഉപയോഗിക്കുന്നത്. അതില്‍ നിരക്ക് വ്യത്യാസമുണ്ടായിരുന്നു. അത് ഇപ്പോള്‍ ഓര്‍ഡിനറി ബസിന്റേതിന് സമാനമായി കുറച്ചു. അതിനാല്‍ നോണ്‍ എസി ജന്റം ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് നിലവിലെ ഓര്‍ഡിനറി സിറ്റി ബസ് ചാര്‍ജ് മാത്രമാകും ഈടാക്കുകയെന്നും മന്ത്രി അറിയിച്ചു.
ഇനി മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോഫ്‌ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇബൈക്ക്, ഇസ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുക. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തില്‍ യാത്ര തുടരാം. നവംബര്‍ ഒന്നു മുതല്‍ ഇതിനുള്ള സൗകര്യമൊരുക്കും അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
RELATED STORIES
പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
29 July 2025 11:24 AM GMTസര്‍ക്കാര്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് നിര്‍മാണമെന്ന്; മാത്യു...
29 July 2025 11:09 AM GMTവിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യബസുടമകള്‍ സമരത്തിലേക്ക്
29 July 2025 11:01 AM GMTകണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃഗബലി നടന്നെന്ന് ...
29 July 2025 10:47 AM GMTമരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്...
29 July 2025 10:26 AM GMTബസില്‍ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം; പ്രതിയ്ക്കായി അന്വേഷണം
29 July 2025 10:13 AM GMT