Latest News

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വഴിമാറി ഗോവയിലേക്ക് സര്‍വ്വീസ് നടത്തിയെന്ന വാര്‍ത്ത തെറ്റെന്ന്

അടിസ്ഥാനവുമില്ലാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ വരുന്ന വാര്‍ത്തയുടെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്ന് മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വഴിമാറി ഗോവയിലേക്ക് സര്‍വ്വീസ് നടത്തിയെന്ന വാര്‍ത്ത തെറ്റെന്ന്
X

തിരുവനന്തപുരം: മെയ് 8ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

വാര്‍ത്തയില്‍ വന്നത് പോലെ നിലവില്‍ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് നടത്തുന്നില്ല.

നിലവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ എയര്‍ ഡീലക്‌സ് ബസുകള്‍ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയില്‍ നിന്നുമാണ് കൊല്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ മേയ് 8 ന് കൊട്ടാരക്കരയില്‍ നിന്നുള്ള സര്‍വ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സര്‍വ്വീസിലേയും യാത്രക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് റൂട്ട് മാറി സര്‍വ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സര്‍വ്വീസുകളില്‍ ട്രെയിനിങ് നല്‍കുന്നതിന് ചുമതലയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ റിപോര്‍ട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നുമാണ്. കൂടാതെ ബസുകളുടെ 7,8,9,10 തിയ്യതികളിലെ ലോഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. കൂടാതെ ബസ് ദിശമായി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചതുമില്ല. തുടര്‍ന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ പത്ര നവമാധ്യമങ്ങളില്‍ വന്നത് പോലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ദിശമാറി ഗോവയിലേക്ക് സര്‍വ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയത്.

കെഎസ്ആര്‍ടിസി, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അന്തര്‍ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലേക്കാണ് കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. അത്തരം ഒരു കരാര്‍ ഗോവയുമായി കെഎസ്ആര്‍ടിസി ഏര്‍പ്പെട്ടിട്ടുമില്ല. ഗോവയിലേക്ക് സര്‍വ്വീസ് നടത്തണമെങ്കില്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാല്‍ പോലും പെര്‍മിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല. ഇത് യാതൊരു അടിസ്ഥാനവുമില്ലാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ വരുന്ന വാര്‍ത്തയുടെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Next Story

RELATED STORIES

Share it