കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു; നാല് പേര്‍ പിടിയില്‍
BY APH16 Aug 2022 11:19 AM GMT
X
APH16 Aug 2022 11:19 AM GMT
കായംകുളം: ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. റിപ്പയര്‍ ചെയ്യാനായി കായംകുളത്തു നിന്ന് മാവേലിക്കര വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി വേണാട് ബസിന്റെ ഡ്രൈവറെയാണ് മര്‍ദ്ദിച്ചത്. രണ്ടാംകുറ്റിക്ക് വടക്കുവശം വെച്ച് ക്വാളിസ് വാഹനത്തിലെത്തിയ മദ്യപസംഘം വാഹനം തടഞ്ഞ് നിര്‍ത്തി ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.
കായംകുളം പെരിങ്ങാല ബിജു ഭവനത്തില്‍ ബിജു (48), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവില്‍ പടീറ്റതില്‍ ഷാബു (48), കൃഷ്ണപുരം പുള്ളിക്കണക്ക് ശബരി ഭവനത്തില്‍ ശരത് വിജയന്‍ (32), പാലമേല്‍ പണയില്‍ കളപ്പാട്ട് തെക്കതില്‍ എബി (32) എന്നിവരാണ് കേസില്‍ പിടിയിലായത്. കായംകുളം എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, പോലിസുകാരായ ശിവകുമാര്‍, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
മീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര്‍ ലീഗ് കേരളയിലെ മലബാര്‍ ഡെര്‍ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMT