കാസര്‍കോഡ് നിന്നും സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടിത്തുടങ്ങി
സുള്ള്യയിലേക്ക് രാവിലെ ആറിനും പുത്തൂരിലേക്ക് 6.30നുമാണ് ആദ്യ സര്‍വ്വീസ് . ഒരു മണിക്കൂര്‍ ഇടവിട്ട് ഈ റൂട്ടുകളില്‍ ബസ് സര്‍വീസുണ്ട്.
കാസര്‍കോഡ്: കൊവിഡ് കാരണം നിര്‍ത്തിവച്ച മംഗളൂരു സര്‍വീസ് ആരംഭിച്ചതിന് പിറകെ കാസര്‍കോട്ടുനിന്ന് സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടിത്തുടങ്ങി. ഇന്ന് മുതലാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് രണ്ട് റൂട്ടുകളിലേക്കും സര്‍വീസ് പുനരാരംഭിച്ചത്. സുള്ള്യയിലേക്ക് രാവിലെ ആറിനും പുത്തൂരിലേക്ക് 6.30നുമാണ് ആദ്യ സര്‍വ്വീസ് നടത്തിയത്. ഒരു മണിക്കൂര്‍ ഇടവിട്ട് ഈ റൂട്ടുകളില്‍ ബസ് സര്‍വീസുണ്ട്.
കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്കും തിരിച്ചും കഴിഞ്ഞ ദിവസം മുതലാണ് ബസുകള്‍ ഓടിത്തുടങ്ങിയത്. 20 ബസുകള്‍ വീതം ഇരു സംസ്ഥാനങ്ങളും ഏഴ് മിനുട്ട് ഇടവിട്ട് സര്‍വീസ് നടത്തുന്നുണ്ട്. 2020 മാര്‍ച്ച് മുതല്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ലോക്ഡൗണ്‍ പിന്നീട് പിന്‍വലിച്ചെങ്കിലും കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കാത്തത് മൂലം മംഗലാപുരത്തും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കടുത്ത യാത്രാദുരിത്തിലായിരുന്നു. ഇത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചതോടെയാണ് ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചത്. അടുത്തയാഴ്ച അടൂര്‍, പത്തനംതിട്ട, കൊട്ടാരക്കര സര്‍വീസുകള്‍ കൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT