കോട്ടയത്ത് കെഎസ്ആര്ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു;ലോറി ഡ്രൈവര്ക്ക് ദാരുണാന്ത്യം
കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡില് കളത്തൂക്കടവിന് സമീപം കെഎസ്ആര്ടിസി ബസും ഗ്യാസ് മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്ക്ക് ദാരുണാന്ത്യം. മേലുകാവ് സ്വദേശി റിന്സ് സെബാസ്റ്റ്യനാണ് മരിച്ചത്.
രാവിലെ 11.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.മേലുകാവില് നിന്നും ഗ്യാസുമായി വന്ന ലോറി തൃശൂര് എരുമേലി റൂട്ടില് സര്വീസ് നടത്തുന്ന കെഎസ്ആര്ടിസി ബസില് ഇടിക്കുകയായിരുന്നു.വാഹനമോടിച്ചിരുന്ന റിന്സ് ഇടിയുടെ ആഘാതത്തില് ലോറിയുടെ ക്യാബിനുള്ളില് കുടുങ്ങി പോയി. അപകടത്തിനു പിന്നാലെ റിന്സിനെ പുറത്തിറക്കാന് നാട്ടുകാര് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്ന്ന് ഫയര് ഫോഴ്സും പോലിസും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് റിന്സിനെ പുറത്തെടുത്തത്.വാന് പൂര്ണമായും തകര്ന്നു. ബസ് ഡ്രൈവര്ക്കും ചില യാത്രക്കാര്ക്കും നിസാര പരിക്കുകളുണ്ട്.
മഴയില് നനഞ്ഞു കിടന്ന റോഡില് തെന്നിയ ലോറി ബസില് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
RELATED STORIES
വിഎച്ച്പി യോഗത്തില് ജഡ്ജിമാരുടെ പട; ലക്ഷ്യം മുസ് ലിംകള്|THEJAS...
10 Sep 2024 4:11 PM GMTആരാണ് പോലിസിനെ നയിക്കുന്നത് ?
10 Sep 2024 4:07 PM GMTഫോഗട്ടും ബീഫും പിന്നെ ബുൾഡോസറും
10 Sep 2024 12:50 PM GMT'നെതന്യാഹു മരണമാണ്; ബെന്ഗ്വിര് കൊലയാളിയാണ്...'|
10 Sep 2024 12:48 PM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ചയില് എം വി ഗോവിന്ദന്റെ നിലപാട്
10 Sep 2024 12:46 PM GMTപോലിസിലും സിപിഎമ്മിലും ആര്എസ്എസിന്റെ സ്ലീപ്പര് സെല്ലല്ല; സൂപര്...
10 Sep 2024 12:45 PM GMT