Latest News

കെഎസ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച ആലപ്പുഴയില്‍

കെഎസ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച ആലപ്പുഴയില്‍
X

തിരുവനന്തപുരം: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച ആലപ്പുഴയില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. വൈകീട്ട് നാലിന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അനുസ്മരണം പ്രഭാഷണം നടത്തും.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പികെ ഉസ്മാന്‍, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, ജില്ലാ പ്രസിഡന്റ് കെ റിയാസ്, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.

Next Story

RELATED STORIES

Share it