Latest News

കെ എസ് ഹംസ, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍; ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍

കെ എസ് ഹംസ, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍; ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി കെ എസ് ഹംസയെ നിയമിച്ച് സര്‍ക്കാര്‍ ഇത്തരവായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. എം കെ സക്കീര്‍ മല്‍സരിക്കും. തീരുമാനം വന്നതിനു പിന്നാലെയാണ് സക്കീര്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.

മുസ് ലിംലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. പുതിയ വഖ്ഫ് നിയമഭേദഗതി നിയമത്തിലെ നിബന്ധനകള്‍ പാലിച്ച് ഫെബ്രുവരി നാലിനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വഖ്ഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചത്. നേരത്തെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന എം കെ സക്കീറിനെ തന്നെ രണ്ടാമതും ചെയര്‍മാനായി നിയമിച്ചിരുന്നു.

Next Story

RELATED STORIES

Share it